ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് | Chavara Bridge Collapsed

2017-10-30 126

Chavara Bridge Collapses

ചവറ കെഎംഎംഎല്ലില്‍ പഴയ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരു മരണം. ചവറ സ്വദേശി ശ്യാമള ദേവിയാണ് മരിച്ചത്. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കമ്പി ദേഹത്ത് കുത്തിക്കയറിയാണ് പലര്‍ക്കും പരുക്കേറ്റിരിക്കുന്നത്. ചവറ കെഎംഎംഎല്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ആകെ എഴുപതോളം പേര്‍ അപകടത്തില്‍ പെട്ടതായാണ് പ്രാഥമിക വിവരം. ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്.
EXPAND പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ ഒരുമിച്ച് പാലത്തിലേക്ക് കയറിയാണ് അപകടത്തിന് കാരണമായത് എന്നാണ് അറിയുന്നത്. രാവിലെ കെഎംഎംഎല്ലിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം പുറത്ത് നിന്ന് വന്ന ജീവനക്കാരും പ്രദേശവാസികളും ഒരുമിച്ച് കയറിയതോടെയാണ് പാലം തകര്‍ന്നത്.

Videos similaires